ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് 2026 ജനുവരിയില്‍
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് 2026 ജനുവരിയില്‍ നടക്കും. ജനുവരി 29, 30,31 എന്നീ തീയതികളിലായാണ് ഇത്തവണ ലോക കേരളസഭ നടക്കുക.

29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ലോക കേരള സഭ അഞ്ചാം പതിപ്പിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം 30, 31 തീയതികളില്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് സമ്മേളന പരിപാടികള്‍ നടക്കുക്ക.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഭരണകാലത്തെ അവസാനത്തെ ലോക കേരള സഭയാണ് ഇത്തവണത്തേത്. നിയമ സഭയുടെ ബജറ്റ് സമ്മേളന കാലയളവിലാണ് മൂന്ന് ദിവസത്തെ ലോക കേരള സഭ തിയതികള്‍ നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് ദിവസം അവധി നല്‍കി ലോക കേരള സഭയ്ക്കായി നിയമസഭ വേദിയാകും. പത്ത് കോടിയോളം രൂപയാണ് സമ്മേളനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍.

ലോക കേരള സഭയ്ക്കെതിരെ പ്രതിപക്ഷം നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് അഞ്ചാം പതിപ്പിന്‍റെ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്. ലോക കേരള സഭ ചേരുന്നതിലൂടെ പ്രവാസികള്‍ക്ക് എന്ത് ഗുണമാണുള്ളത് എന്ന ചോദ്യമാണ് പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്നത്.
- dated 23 Dec 2025

Comments:

Keywords: India - Otta Nottathil - loka_kerala_sabha_5_th_edition_jan_29_31_2026 India - Otta Nottathil - loka_kerala_sabha_5_th_edition_jan_29_31_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.